മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക്
നോര്‍ക്ക റൂട്ട്സ് വഴി സഹായം എത്തിക്കാം

കാലവര്‍ഷം നാശം വിതച്ച കേരളത്തിന് അടിയന്തിരമായി സഹായം എത്തിക്കേണ്ട ബാധ്യത ഓരോ പ്രവാസിമലയാളിക്കുമുണ്ട്. ഇക്കാര്യത്തില്‍ പ്രവാസിമലയാളികളുടെ സഹായം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ ഇപ്പോള്‍ പ്രവാസിമലയാളികള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന പേരില്‍ എടുത്ത ചെക്കുകളും ഡ്രാഫ്റ്റുകളും നോര്‍ക്ക റൂട്ട്സിന്‍റെ ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ബറോഡ, കൊച്ചി, കോഴിക്കോട് ഓഫീസുകളിലും തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെഡ് ഓഫീസിലും സ്വീകരിക്കും.
വിദേശത്തുനിന്ന് പണം കൈമാറുന്ന സ്വകാര്യ സ്ഥാപനങ്ങളായ അല്‍ അന്‍സാരി എക്സ്ചേഞ്ച്, യു.എ.ഇ എക്സ്ചേഞ്ച്, ലുലു എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സൗജന്യമായി പണം അയയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സൗകര്യം വിനിയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്‍റെ 24 മണിക്കൂര്‍ കാള്‍ സെന്‍ററില്‍ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ : 1800 425 3939, 0471 233 33 39

It is the responsibility of each Non Resident Keralite to extend maximum help to the flood affected Kerala. Now, Non Resident Keralites can also make contribution towards the Chief Minister’s Distress Relief Fund. Those residing in India may hand over the cheques and demand drafts drawn in favour of the Chief Minister’s Distress Relief Fund in the Norka Roots Head Office at Thiruvananthapuram and its Offices in New Delhi, Mumbai, Bangalore, Chennai, Hyderabad, Baroda, Kochi and Kozhikkode.
Non Resident Keralites in abroad may approach private money exchange agencies like Al Ansari Exchange, UAE Exchange and Lulu Exchange to send money directly to the Chief Minister’s Distress Relief Fund, for which the service charge has been waived off. More details can be had from the 24x7 call centre of the Norka Roots at 1800 425 3939 or 0471 233 33 39.

Donation Portal: Kerala Chief Minister's Distress Relief Fund(CMDRF)


Kerala | NORKA | Norka-Roots | Regional centres | Recognised Associations | Indian Mission | Ente Malayalam | NRK Directory
Home | Contact us |
Application Forms | Nammude Malayalam | Ente Malayalam Ente Abhimanam
All rights reserved ©Norka-Roots