പ്രവാസി നിയമ സഹായ സെല്‍

പ്രവാസികേരളീയര്‍ വിദേശത്ത് നേരിടുന്ന നിയമപ്രശ്നങ്ങളില്‍ സഹായിക്കുന്നതിന് കേരള സര്‍ക്കാര്‍ നോര്‍ക്ക-റൂട്ട്സ് വഴി "പ്രവാസി നിയമസഹായ പദ്ധതി" ക്ക് (PLAC) ആരംഭംകുറിക്കുന്നു. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യം. ജോലി സംബന്ധമായവ, പാസ്പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ ഇവയെല്ലാം ഈ സഹായ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം എന്നിവയുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സയും പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഇറാക്ക് മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അധിവസിക്കുന്നവര്‍ക്കും ഈ സഹായം ലഭ്യമാകും. അതാത് രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം കൊടുക്കുന്നത്.

ലീഗല്‍ ലൈസണ്‍ ഓഫീസര്‍മാരുടെ നിയമനം
പ്രവാസി മലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രവാസി നിയമസഹായ സെല്ലിന്‍റെ ലീഗല്‍ ലൈസണ്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള മലയാളി അഭിഭാഷകരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു.

കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/പുരുഷന്‍) അതാത് രാജ്യങ്ങളില്‍ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് അനുഭവമുള്ളവരുമായ അഭിഭാഷകര്‍ക്കാണ് ലീഗല്‍ ലൈസണ്‍ ഓഫീസറായി നിയമനം ലഭിക്കുവാന്‍ അര്‍ഹതയുള്ളത്. അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

സൗദിയിലേക്കും ഖത്തറിലേക്കും ലീഗല്‍ ലൈസണ്‍ ഓഫീസര്‍മാരെ ക്ഷണിക്കുന്നു

ലീഗല്‍ ലൈസണ്‍ ഓഫീസറായി പരിഗണിക്കുന്നതിനുള്ള അപേക്ഷാ ഫോറം

ലീഗല്‍ ലൈസണ്‍ ഓഫീസറായി തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകള്‍

 • അപേക്ഷിക്കുന്ന വ്യക്തി കേരളീയനായിരിക്കണം. മലയാളഭാഷ എഴുതുവാനും
  സംസാരിക്കുവാനും കഴിവുള്ള വ്യക്തിയായിരിക്കണം.
 • അതാത് വിദേശരാജ്യങ്ങളിലെ പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള
  വ്യക്തിയായിരിക്കണം.
 • കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരായിരിക്കണം.
  (സ്ത്രീ/പുരുഷന്‍).
 • അതാത് രാജ്യങ്ങളില്‍ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ഉള്ള
  അഭിഭാഷകരായിരിക്കണം.
 • അതാത് രാജ്യത്തെ അഭിഭാഷകരുടെ കൂട്ടത്തില്‍/സ്ഥാപനത്തില്‍ കുറഞ്ഞത്
  രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്ത പരിചയം ഉള്ളവരായിരിക്കണം.

ലീഗല്‍ ലൈസണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള അഭിഭാഷകര്‍ മേല്‍കൊടുത്തിരിക്കുന്ന അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ച് ബന്ധപ്പെട്ട ഉള്ളടക്കം സഹിതം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-14, കേരള, ഇന്ത്യ എന്ന വിലാസത്തിലേക്കോ legalaid@norkaroots.net എന്ന മെയില്‍ ഐഡിയിലേക്കോ അയച്ചുതരേണ്ടതാണ്.

 


Kerala | NORKA | Norka-Roots | Regional centres | Recognised Associations | Indian Mission | Ente Malayalam | NRK Directory
Home | Contact us |
Application Forms | Nammude Malayalam | Ente Malayalam Ente Abhimanam
All rights reserved ©Norka-Roots