Norka-roots
- തൊഴില്‍ദാതാവിനെക്കുറിച്ചുള്ള വിവരങ്ങല്‍ കൃത്യമായി മനസ്സിലാക്കുക.
- റിക്രൂട്ടിംഗ് ഏജന്‍സിയുടെ വിവരങ്ങള്‍ emigrate.gov.in-ല്‍ പരിശോധിക്കുക.
- കമ്പനിയില്‍ നിന്നും ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കുക.
- വാഗ്ദാനം ചെയ്യുന്ന ജോലി നിങ്ങളുടെ യോഗ്യതയ്ക്കും, കഴിവിനും ഉതകുന്ന രീതിയിലാണെന്ന് ഉറപ്പുവരുത്തുക.
- ശമ്പളം മുതലായ സേവന വ്യവസ്ഥകള്‍ വിവരിക്കുന്ന തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കുക.
- വാഗ്ദാനം ചെയ്ത ജോലി തന്നെയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
- യാത്ര തിരിക്കുന്നതിനു മുമ്പ് നോര്‍ക്കയുടെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുക.